പി കേശവദേവ് സാഹിത്യ പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബിന്

കേശവദേവ് ട്രസ്റ്റിന്റെ 17 -മത് പി കേശവദേവ് സാഹിത്യ പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബിന്. മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറായ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.

ജോര്‍ജ്ജ് ഓണക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഡയാസ്ബീന്‍ കേരള കേശവദേവ് പുരസ്‌കാരത്തിന് മുംബൈയിലെ പ്രമുഖ ആരോഗ്യ വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. ശശാങ്ക് ആര്‍ ജോഷിയെ തെരഞ്ഞെടുത്തു. ജൂണ്‍ 18ന് വൈകുന്നേരം നാലു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.