പുന്നയൂര്‍ക്കുളം : പാഠപുസ്തകം വാങ്ങാൻ പോയ സ്കൂള്‍ വിദ്യാര്‍ഥികളുടെ പേരിൽ ലോക്ഡൗണ്‍ ചട്ടലംഘനം ചുമത്തി പിഴ അടപ്പിച്ചതായി പരാതി. കുട്ടികളുടെ മൊബൈൽ ഫോണുകളും പോലീസ് കൊണ്ടുപോയി.
കടിക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളായ അണ്ടത്തോട് പാറംപുരയ്ക്കല് ശ്യാംലാല്‍ (16), വെളുത്തേടത്ത് ഷിഫാസ് (17), പൊന്നാക്കന് സുഹൈല്‍ (17) എന്നിവരില്‍ നിന്നാണ് പൊലീസ് പിഴ ചുമത്തിയത്. രക്ഷിതാക്കള്‍ എത്തി മൂന്ന് പേര്‍ക്കുമായി 1500 രൂപ പിഴ ഒടുക്കിയ ശേഷമാണ് ഫോണ്‍ തിരിച്ചു നല്‍കിയത്.
വ്യാഴാഴ്ച ഉച്ചയോടെ ശ്യാംലാലും അയല്‍വാസി ഷിഫാസും പ്ലസ്ടു പുസ്തകം വാങ്ങാന്‍ പോയത്. മടങ്ങും വഴി സുഹൈലിെന്റ വീടിനു മുന്നില്‍ റോഡില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്. പഠനാവശ്യത്തിനുള്ള പുസ്തകം വാങ്ങി വരികയാണെന്നും മറ്റും പറഞ്ഞെങ്കിലും ഒന്നും ശ്രദ്ധിക്കാതെ പോലീസ് ഫോണുമായി പൊലീസ് പോകുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്കി.