അഞ്ചു വയസ്സുള്ള കുഞ്ഞിന്റെയടക്കം ഫോട്ടോയിൽ വന്നു അനാവശ്യം പറഞ്ഞാൽ നിയമ നടപടി സ്വീകരിക്കും ; ലക്ഷ്മി പ്രിയ

കൊച്ചി : അഞ്ചു വയസ്സുള്ള കുഞ്ഞിന്റെയടക്കം ഫോട്ടോയുടെ അടിയില്‍ വന്നു അനാവശ്യം പറയുന്നവര്‍ക്കെതിരെ സാധ്യമാകുന്ന എല്ലാ നിയമ നടപടിയും സ്വീകരിക്കുമെന്ന് വ്യക്തമാക്കി നടി ലക്ഷ്മി പ്രിയ. ഒരാളുടെ മതവും നിലപാടുകളും അയാളുടെ സ്വാതന്ത്ര്യമാണെന്നും അതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും ലക്ഷ്മി പ്രിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

സഖാവ് പിണറായി വിജയന്റെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കി ഇട്ടല്ല ഹീറോയിസം ചമയാനും നിങ്ങളുടെയൊക്കെ ഉള്ളിലുള്ള രാഷ്ട്രീയ – മത വൈരം തീര്‍ക്കേണ്ടതും ഫേക്ക് ഐഡികളില്‍ കിടന്നു പുളയ്ക്കുന്നവര്‍ സ്വന്തം മുഖവും മേൽവിലാസവും ഉപയോഗിച്ച് ധൈര്യം കാണിക്കണമെന്നും ലക്ഷ്മി പ്രിയ പറയുന്നു.

മതേതര ഇന്ത്യയില്‍ ആര്‍ക്ക് എന്തു മതവും സ്വീകരിക്കാം എല്ലാവരും ജീവിച്ചിരിക്കെ അനാഥയാക്കപ്പെട്ട ഒരു പെണ്ണിന് ഒരു ജീവിതം നല്‍കാന്‍ ഒരു ജയേഷേ ഉണ്ടായുള്ളൂ ഈ പറയുന്ന മതേതരെ ആരെയും കണ്ടില്ല 18 കൊല്ലമായി ആ കൈകളുടെ സുരക്ഷിതത്വത്തില്‍ ജീവിക്കുന്നു . ചാക്കില്‍ പൊതിഞ്ഞ് സിറിയയില്‍ ആടിനെ മേയ്ക്കാന്‍ അയച്ചില്ല. തന്നോട് അദ്ദേഹം മതം മാറാന്‍ ആവശ്യപെട്ടിട്ടില്ല. കേവലം മതം അല്ല മനസ്സാണ് മാറേണ്ടത് വെറുതെ പേര് മാത്രം മാറ്റിയാല്‍ മതം എങ്ങനെ മാറാന്‍ കഴിയുമെന്നും ലക്ഷ്മി പ്രിയ ചോദിക്കുന്നു .

‘ മേലില്‍ തെറി പറയാനോ രാഷ്ട്രീയം പറയാനോ എന്റെ പേജ് വരരുത് നിയമ നടപടിയുമായി മുന്നോട്ട് പോകും, നിങ്ങള്‍ക്ക് നിങ്ങളുടെ രാഷ്ട്രീയം നിങ്ങള്‍ക്ക് നിങ്ങളുടെ മതം വിശ്വാസം. അതില്‍ ഞാന്‍ ഇടപെടാത്തിടത്തോളം കാലം നിലപാടുകളെ ചോദ്യം ചെയ്യാന്‍ എന്റെ പേജിൽ വരരുതെന്നും ‘ ലക്ഷ്മി പ്രിയ പറയുന്നു.