കൊറോണ ദുരിതമനുഭവിക്കുന്ന അർഹരായ പരമാവധി ആളുകൾക്ക് എത്രയും പെട്ടന്ന് ആർ പി ഫൗണ്ടേഷൻ 15 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുമെന്ന് രവി പിള്ള അറിയിച്ചു.
പത്തു കോടി രൂപ ആർ പി ഫൗണ്ടേഷനിലൂടെ കൊറോണ മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കും, പെൺകുട്ടികളുടെ വിവാഹത്തിനും, ചികിത്സ ആവശ്യങ്ങൾക്കും, വിധവകളായ സ്ത്രീകൾക്കുള്ള സഹായമായും വിതരണം ചെയ്യും.
ഇതിൽ അഞ്ചു കോടി രൂപ നോർക്ക റൂട്സിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രവാസികളുടെ പെൺമക്കളുടെ വിവാഹത്തിന് വേണ്ടി വിതരണം ചെയ്യും.
ഈ സഹായം ലഭിക്കുന്നതിനായി അർഹരായ ആളുകൾ സ്ഥലം എം പി/മന്ത്രി/എം എൽ എ/ജില്ലാ കളക്ടർ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യ പത്രത്തോടൊപ്പം ആർ പി ഫൗണ്ടേഷന്റെ
RP Foundation, P.B. No. 23, Head Post Office, Kollam – 01Kerala, India എന്ന വിലാസത്തിലോ rpfoundation@drravipillai.com എന്ന ഇ മെയിൽ അഡ്രസ്സിലോ എത്രയും പെട്ടന്ന് അപേക്ഷിക്കണം.
നിലവിൽ ഇന്ത്യയിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആർ പി ഫൗണ്ടേഷൻ നടത്തിവരികയുമാണ്. ഇതുവരെ 85 കോടി രൂപയിലേറെയാണ് ഇതിനായി ചിലവഴിച്ചത്