തിരുവനന്തപുരം : രാജ്യദ്രോഹ പരാമർശം നടത്തിയ സംവിധായിക ഐഷ സുൽത്താനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ശിവൻകുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നേമത്ത് യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് ശ്രീജിത്തിന്റെ അദ്ധ്യക്ഷതയിലായിരുന്നു പ്രതിഷേധ പരിപാടി
ബി.ജെ.പി നേമം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ആലപ്പുറം കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്ത രാജ്യദ്രോഹി ആയിഷ സുൽത്താനക്കു പിന്തുണ നൽകുന്ന മന്ത്രി ശിവൻകുട്ടി മാപ്പ് പറഞ്ഞു രാജിവയ്ക്കണമെന്ന് കൃഷ്ണകുമാർ പറഞ്ഞു. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി .
പരിപാടിയിൽ യുവമോർച്ച ജില്ലാ സെക്രട്ടറിയും പാപ്പനംകോട് വാർഡ് കൗൺസിലറുമായ ആശനാഥ്, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് കൈമനം ശ്രീജിത്ത്, നിയോജകമണ്ഡലം ട്രഷറർ ശരത്, കൈമനം നന്ദു എന്നിവർ പങ്കടുത്തു