വടകരയിൽ പാലയാട് നടയിൽ വൻ തീവണ്ടി ദുരന്തം ഉണ്ടാവാൻ ഇടയായ സാഹചര്യം തൻറെ സമയോചിതമായ ഇടപെടൽ നടത്തി ഒഴിവാക്കിയ വെളുത്ത മല വാർഡ് കൗൺസിലർ പി കെ സിന്ധുവിന് Sindhu Suresh അഭിനന്ദനങ്ങൾ.....
വടകരയിൽ ട്രെയിൻ ദുരന്തം ഒഴിവായത് നഗരസഭ അംഗം പികെ സിന്ധുവിനെ സമയോചിതമായ ഇടപെടലിനെ തുടർന്ന്.
വടകരയിൽ ട്രെയിൻ ദുരന്തം ഒഴിവായത് ബിജെപി നഗരസഭ അംഗം പികെ സിന്ധുവിനെ സമയോചിതമായ ഇടപെടലിനെ തുടർന്ന്.
രാത്രി 8 30ന് വടകര റെയിൽവേ സ്റ്റേഷൻ സമീപപ്രദേശമായ പാലയാട്ട് നടയിൽ റെയിൽവെ പാളത്തിലേക്ക് തെങ്ങ് വീണത് ശ്രദ്ധയിൽപ്പെട്ട നഗരസഭ അംഗം പികെ സിന്ധു റെയിൽവേ സ്റ്റേഷനിലെ ഫോൺ ലഭിക്കാത്തതിനാൽ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന വടകര പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പോലീസ് റെയിൽവേ പോലീസുമായി ബന്ധപ്പെട്ട് വടകര സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നിർത്താൻ വിവരം നൽകുകയായിരുന്നു. സംഭവസ്ഥലത്ത് പന്തം കത്തിച്ചും ചുവന്ന തുണികൾ കാണിച്ചു ടികെ സിന്ധു നോടൊപ്പം നാട്ടുകാരും ചേർന്നതോടെ ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിൽ ലോക്കോപൈലറ്റ് ട്രെയിൻ നിർത്തുകയായിരുന്നു.
വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസ് ട്രെയിൻ ആണ് സമയോചിതമായ നഗരസഭാംഗത്തെ ഇടപെടൽ മൂലം ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത് .
പികെ സിന്ധുവും നാട്ടുകാരും ചേർന്ന് റെയിൽവേ പാളത്തിൽ വീണ മരം മുറിച്ചു നീക്കി .
അരമണിക്കൂറിലേറെ ട്രെയിൻ നിർത്തി ഇടേണ്ടി വന്നു.
അവസരോചിതമായി ഇടപെട്ട് ദുരന്തം ഒഴിവാക്കിയ പികെ സിന്ധുവിനെ വടകര റെയിൽവേ പോലീസ് അഭിനന്ദിച്ചു..