പൗരത്വനിയമത്തിനെതിരേ എന്ന പേരിൽ രാജ്യവിരുദ്ധ പ്രവർത്തനം ; ലക്ഷദ്വീപിലെ സിപിഎം പ്രവര്‍ത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

കവരത്തി : പൗരത്വനിയമത്തിനെതിരേ എന്ന പേരിൽ ലക്ഷദ്വീപിൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ സിപിഎം പ്രവര്‍ത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് സിപിഎം പ്രവര്‍ത്തകരും കവരത്തി സ്വദേശികളുമായ പി.പി റഹീം, അസ്‌കര്‍ കൂനിയം എന്നിവര്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

നേരത്തെ ഈ സംഭവത്തിൽ ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു . ഇതേ കേസില്‍ ഇവര്‍ ജാമ്യത്തിലായിരുന്നു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. പ്രധാനമന്ത്രി പദത്തെ പോലും ആക്ഷേപിക്കുന്ന രീതിയിൽ ഇവർ ലക്ഷദ്വീപിൽ ബോർഡുകൾ സ്ഥാപിച്ചിരുന്നു . അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപിലെത്തിയ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. രാജ്യദ്രോഹം കൂടി ചുമത്തണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കുകയും അതില്‍ നടപടിയാവുകയുമായിരുന്നു .


Tags