രാജ്യദ്രോഹ പരാമര്‍ശം നടത്തിയാല്‍ കയ്യുംകെട്ടി നോക്കി ഇരിക്കില്ല: ഐഷ സുല്‍ത്താനയ്‌ക്കെതിരെ പരാതി നല്‍കി യുവമോര്‍ച്ച

തിരുവനന്തപുരം: നടിയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്‍ത്താനയ്ക്ക് എതിരെ പരാതി നല്‍കി യുവമോര്‍ച്ച നേതാവ് പ്രശാന്ത് ശിവന്‍. കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ ബയോ വെപ്പണ്‍ ഉപയോഗിച്ചെന്ന വിവാദ പരാമര്‍ശത്തിനെതിരെയാണ് പ്രശാന്ത് ശിവന്‍ പരാതി നല്‍കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മീഡിയ വണ്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴാണ് ഐഷ സുല്‍ത്താന രാജ്യദ്രോഹ പരാമര്‍ശം നടത്തിയത്. കോവിഡിനെ കേന്ദ്രസര്‍ക്കാര്‍ ബയോ വെപ്പണായി ഉപയോഗിച്ചെന്നായിരുന്നു ഐഷയുടെ പരാമര്‍ശം. ഐഷ സുല്‍ത്താനയുടെ വിവാദ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.