തരംഗമായി ബിജെപിയുടെ തീരുമാനം; ഒരുലക്ഷം പ്രവർത്തകർക്ക് ആരോഗ്യരംഗത്ത് പരിശീലനം നൽകും

ദില്ലി: പ്രവര്‍ത്തകര്‍ക്ക് ആരോഗ്യരംഗത്ത് അത്യാവശ്യ സേവനങ്ങളില്‍ പരിശീലനം നല്‍കാന്‍ ഒരുങ്ങി ബി.ജെ.പി. ഒരുലക്ഷത്തോളം വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അടിയന്തിര ഘട്ടങ്ങളിൽ മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ ചെയ്യുന്നതിനുമുളള പരിശീലനം നല്‍കുന്നതിനാണ് ബി.ജെ.പി തീരുമാനം. വളരെ നിർണ്ണായകമായ ഈ തീരുമാനത്തെ പ്രവർത്തകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ പ്രവർത്തകർ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടേയും അവലോകനത്തിന് ശേഷമാണ് നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനവും, കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ നടത്തിയ പ്രതിരോധ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ട്ടി ജനറൽ സെക്രട്ടറിമാരുടേയും പോഷക സംഘടനാ അധ്യക്ഷൻമാരുടെയും യോഗം ബി.ജെ.പി അധ്യക്ഷന്‍ ജെ.പി.നദ്ദ വിളിച്ചിരുന്നു.