ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ വയറിളക്കവും ഛർദിയും പകർന്നത് കുടിവെള്ളത്തിലൂടെയെന്ന് പ്രാഥമിക നിഗമനം. ബിരിയാണിയും കോഴിയിറച്ചിയും കഴിക്കാത്തവർക്ക് പോലും രോഗം കണ്ടെത്തുന്ന സാഹചര്യത്തിലാണ് കുടിവെള്ളത്തിലൂടെയാണ് രോഗം പകരുന്നതെന്ന് സംശയിക്കുന്നത്.
ഇതിനെ തുടർന്ന് ശാസ്ത്രീയ പരിശോധനകൾക്ക് നഗരസഭാ ആരോഗ്യവിഭാഗം കുടിവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. തുടർന്നുള്ള പരിശോധനകളിലൂടെ മാത്രമേ ഇതു സ്ഥിരീകരിക്കുകയുള്ളു. ഇന്നും നഗരത്തിൽ വയറിളക്കവും ഛർദിയും റിപ്പോർട്ട് ചെയ്തു. കടപ്പുറത്തെ വനിതകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ഇന്ന് 60 പേരാണ് ഛർദിയും ക്ഷീണവുമായാണെത്തിയത്.