പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി aadhar

രാജ്യത്ത് പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. സെപ്തംബര്‍ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സമയം വീണ്ടും നീട്ടിയത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നികുതിദായകരുടെ പ്രതിസന്ധി കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഇത് മൂന്നാം തവണയാണ് സമയപരിധി നീട്ടുന്നത്.
Tags