രാജ്യത്ത് പുതുതായി 45,951 പേർക്ക് കൊവിഡ്; 817 മരണം Covid Case in India

രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ്. തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്തെ കൊവിഡ് കേസുകൾ 10000ൽ താഴെ നിൽക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,951 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 817 പേർ ഇന്നലെ മരണപ്പെട്ടു. ഏപ്രിൽ 11നു ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണക്കണക്കാണ് ഇത്. ഇതോടെ ആകെ മരണനിരക്ക് 3,98,454 ആയി.

രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 3,03,62,848 ആയി. ഇപ്പോൾ ആക്ടീവായ കേസുകൾ 5,37,064 ആണ്. കേരളത്തിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർറ്റ് ചെയ്തത്. 13,550 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നത്. മഹാരാഷ്ട്ര- 8085, തമിഴ്നാട്- 4512, ആന്ധ്രപ്രദേശ്- 3620 എന്നിങ്ങനെയാണ് അടുത്ത സംസ്ഥാനങ്ങളിലെ കേസുകൾ.
Tags