നെടുങ്കണ്ടത്ത് തൊഴിലാളി ക്യാമ്പിൽ 42 പേർക്ക് കൊറോണ : ജില്ലാ ആശുപത്രിയുടെ നിർമ്മാണം നിർത്തിവെച്ചു

ഇടുക്കി : ഇടുക്കിയിൽ ജില്ലാ ആശുപത്രിയുടെ നിർമ്മാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളുടെ ക്യാമ്പിൽ കൊറോണ വ്യാപനം. നെടുങ്കണ്ടത്തെ ക്യാമ്പിലാണ് സംഭവം. ക്യാമ്പിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് തൊഴിലാളികൾക്ക് കൊറോണ പോസിറ്റീവാണെന്ന് വ്യക്തമായത്.

ക്യാമ്പിൽ 65 തൊഴിലാളികളിൽ 42 പേർക്കും ആർടിപിസിആർ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. തൊഴിലാളികൾക്ക് കൂട്ടത്തോടെ കൊറോണ സ്ഥിരീകരിച്ചതോടെ പണി പുരോഗമിക്കുന്ന ജില്ലാ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു.


Tags