തലസ്ഥാനത്ത് 25 പൊലീസുകാർക്ക് കൊവിഡ്

തിരുവനന്തപുരത്ത് രണ്ട് എസ്‌ഐമാരുൾപ്പെടെ 25 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പേരൂർക്കട സ്റ്റേഷനിലെ പന്ത്രണ്ട് പേർക്കും സിറ്റി സ്‌പെഷ്യൽ ബ്രാഞ്ചിലെ ഏഴുപേർക്കും കന്റോൺമെന്റ് സ്‌റ്റേഷനിലെ ആറുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കൊവിഡ് ഒന്നാം തരംഗത്തിൽ പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനമുണ്ടായിരുന്നെങ്കിലും രണ്ടാം തരംഗത്തിൽ ഇതാദ്യമായാണ് ഇത്രയും പേർക്ക് രോഗം ബാധിക്കുന്നത്. ലോക്ക്ഡൗൺ അടക്കമുള്ള ഡ്യൂട്ടിയുള്ളതിനാൽ പൊലീസിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കാത്ത തരത്തിൽ സമാന്തര സംവിധാനം ഒരുക്കിയിട്ടുണ്ട്.
Tags