ബംഗളൂരു : കൊറോണ വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ബിപിഎൽ കാർഡ് ഉടമകൾക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതമാണ് സഹായമായി നൽകുക. വരുമാനമാർഗ്ഗമുള്ള അംഗത്തെ നഷ്ടമായ ബിപിഎൽ കാർഡുള്ള കുടുംബങ്ങൾക്കാണ് ആനുകൂല്യം.
ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ ഏകദേശം 30,000 കുടുംബങ്ങൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. ഏകദേശം 300 കോടി രൂപയാണ് ഇതിനായി സർക്കാർ വകയിരുത്തിയിരിക്കുന്നത്.
കൊറോണ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിലാണെന്ന് യെദ്യൂരപ്പ പറഞ്ഞു. ഇത് കണക്കിലെടുത്താണ് ബിഎൽഎൽ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം നൽകാൻ സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് പ്രതിസന്ധി അനുഭവിക്കുന്നവർക്കായി നിരവധി സഹായങ്ങളാണ് സർക്കാർ ചെയ്യുന്നത് . കൊറോണ ബാധിച്ച് രക്ഷിതാക്കൾ മരിച്ചതിനെ തുടർന്ന് അനാഥരാക്കപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി ആരംഭിച്ച ബാല സേവ പദ്ധതി ഏറെ ശ്രദ്ധ നേടിയിരുന്നു.