ലോക്ക്ഡൗണ്‍ ജൂൺ 16 വരെയെന്ന് സൂചന; കടുത്ത നിയന്ത്രണങ്ങള്‍ ജൂലൈ പാതി വരെയും..!

ജൂൺ 16 ന് ശേഷം കേരളത്തിൽ ലോക്ക്ഡൌൺ നീട്ടില്ല . ഇനിയും ലോക്ക്ഡൗൺ നീട്ടിയാൽ ജനജീവിതം ദുസഹമാകുമെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തുന്നത്. എന്നാൽ, കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ തുടരണമെന്നാണ് സർക്കാർ നിലപാട്. എല്ലാവർക്കും ജോലിക്ക് പോകാനുള്ള സാഹചര്യം ഉണ്ടാക്കി നിയന്ത്രണങ്ങൾ ശക്തമായി തുടരണമെന്നാണ് ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെടുന്നത്.

ജനങ്ങൾ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും ഒഴിവാക്കും. മദ്യവിൽപ്പന ശാലകൾ, ബാറുകൾ, സിനിമാ തിയറ്ററുകൾ എന്നിവ ഉടൻ തുറക്കില്ല. ആഘോഷങ്ങൾക്കും നിയന്ത്രണമുണ്ടാകും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. വിവാഹ ആഘോഷങ്ങൾക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 50 തിൽ കുറവ് മാത്രമായി തുടരും.

പൊലീസ് പരിശോധന കർശനമാക്കും. ടർഫുകൾ, മൈതാനങ്ങൾ എന്നിവ അടഞ്ഞുകിടക്കും. ആരാധനാലയങ്ങളിലും നിയന്ത്രണം തുടരും പൊതുഗതാഗതത്തിനു അനുമതി ഉണ്ടാകുമെങ്കിലും ട്രെയിനിലും കെഎസ്ആർടിസിയിലും ടിക്കറ്റ് റിസർവ് ചെയ്താലേ യാത്രക്കാരെ അനുവദിക്കൂ. സ്വകാര്യ ബസുകളിൽ ഇരുന്ന് മാത്രം യാത്ര. പൊതു സമ്മേളനങ്ങൾ, ചടങ്ങുകൾ, രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ എന്നിവയ്ക്ക് വിലക്കുണ്ടാകും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിയന്ത്രണം തുടരും. ജൂലൈ പകുതി വരെ ഇത്തരം നിയന്ത്രണങ്ങൾ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലേക്ക്എത്തിയാൽ മാത്രമേ നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവ് അനുവദിക്കൂ.
Tags