സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ ആരംഭിക്കും; ആരോഗ്യമന്ത്രി

സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ സജ്ജീകരിക്കാൻ മാർഗ നിർദേശം പുറത്തിറക്കി. കൊവിഡ് മുക്തരായവരിൽ അനുബന്ധ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഇതിനിടെ മൂന്നാം ഘട്ട കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് സംസ്ഥാനം കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. ഇതിനായി ‘ബി ദി വാറിയർ,ഫൈറ്റ് ടുഗെതർ’ കാമ്പെയിൻ ആരംഭിച്ചിരുന്നു.

അതേസമയം വ്യാജ കൊവിഡ് വാക്സിനെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. വാക്സിനുകളുടെ ഗുണനിലവാരം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. കൊവാക്സിന്റേയും കൊവിഷീല്‍ഡിന്റേയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
Tags