സുഖ്‍ജിന്തർ സിംഗ് രൺധാവ പഞ്ചാബ് മുഖ്യമന്ത്രിയാകും. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ ജയിൽ വകുപ്പ് മന്ത്രിയായിരുന്നു. ഭരത് ഭൂഷൺ, കരുണ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരായേക്കും. ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് മുൻ അധ്യക്ഷന്മാരായ സുനിൽ ജാഖർ, പ്രതാപ് സിംഗ് ബജ്‍വ, അംബിക സോണി എന്നിവരുടെ പേരുകളാണ് എന്നാൽ സുഖ്‍ജിന്തർ സിംഗ് രൺധാവയ്ക്ക് കൂടുതൽ മുൻഗണന ലഭിച്ചു.
ഭരണതുടർച്ചയുണ്ടാകില്ലന്നും ആംആദ്മി പാർട്ടിക്ക് സാഹചര്യം അനുകൂലമാകുമെന്നുമുള്ള പാർട്ടി സർവ്വേ അമരീന്ദർ സിംഗിനെ മാറ്റാൻ കാരണമാവുകയായിരുന്നു. എന്നാൽ എംഎൽഎമാരിൽ ഒരു വിഭാഗം സിദ്ദുവിനായി വാദിച്ചിരുന്നു. പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ദു എത്തിയതുമുതലാണ് അമരീന്ദർ സിംഗ് കൂടുതൽ പ്രതിസന്ധിയിലായത്.
അൻപതോളം എംഎൽഎമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിംഗിനെ മാറ്റണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തുനൽകിയത്. ഹിന്ദു വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവ് സുനിൽ ജാഖറിനെ പരിഗണിക്കമെന്ന ആവശ്യവും ഉയർന്നിരുന്നു.