ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദ്വിദിന സന്ദർശനത്തിനായി 9ന് ജമ്മുവിൽ എത്തും. ജമ്മുവിലെത്തുന്ന രാഹുൽ 10ന് മാതാ വൈഷ്ണവ ദേവി ക്ഷേത്രം സന്ദർശിക്കും. അടുത്ത വർഷം യുപി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ ക്ഷേത്ര സന്ദർശനം എന്നത് ശ്രദ്ധേയമാണ്.
370ാം വകുപ്പ് നീക്കം ചെയ്തതിനുശേഷം രാഹുലിന്റെ രണ്ടാമത്തെ ജമ്മുകാശ്മീർ സന്ദർശനമാണിത്. ശ്രീനഗറിൽ ഓഗസ്റ്റ് 9ന് എത്തിയ രാഹുൽ കോൺഗ്രസ് പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തിരുന്നു. അന്ന് അദ്ദേഹം കീർഭവാനി ക്ഷേത്രവും സന്ദർശിച്ചിരുന്നു. 2019 ഓഗസ്ത് 5ന് ആണ് ജമ്മു കാശ്മീരിന് അമിതാധികാരം നൽകിയിരുന്ന 370ാം വകുപ്പ് നീക്കം ചെയ്തത്. കേന്ദസർക്കാരിന്റെ നീക്കത്തിനെതിരെ കോൺഗ്രസ് ശക്തമായി പ്രതിഷേധിച്ചിരുന്നു.