പിണറായിയുടെ മന്ത്രിമാർക്ക് വെദഗ്ധ്യം പോരാ: ഭരണ പരാജയം മറികടക്കാൻ ഇനി വിദഗ്തരുടെ പരിശീലനം.

തിരുവന്തപുരം: ഭരണത്തിലെ പോരായ്മകളും പരിചയക്കുറവും മറികടക്കുന്നതിനായി മന്ത്രിമാർക്കായി പഠനക്ലാസുകൾ സംഘടിപ്പിക്കും. ഈ മാസം 20,21,22 തിയ്യതികളിലായിട്ടാണ് ക്ലാസുകൾ നടത്തുന്നത്. എങ്ങനെ നന്നായി ഭരിക്കാമെന്നാണ് വിഷയം.കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ദരാണ് അദ്ധ്യാപകവേഷം അണിയുക. സാമൂഹ്യ മാദ്ധ്യമങ്ങൾ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതുവരെ പഠനവിഷയങ്ങളിലുണ്ട്
തിരുവന്തപുരത്ത് ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ രാവിലെ 9:30 മുതൽ 1:30 വരെയാണ് ക്ലാസുകൾ നടക്കുക. മുൻപും മന്ത്രിമാർക്കായി പഠനക്ലാസുകൾ നട്ന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഐഎംജിയിൽ ക്ലാസുകൾ നടക്കുന്നത്.


 
മുഖ്യമന്ത്രി പിണറായി വിജയനാണ് പഠനക്കളരിയെന്ന ആശയം മുന്നോട്ട് വെച്ചത്. മന്ത്രിമാരിലേറെയും പുതുമുഖങ്ങളായ സാഹചര്യത്തിൽ പലർക്കും ഭരണകാര്യത്തിൽ വേണ്ടത്ര കഴിവ് പോര എന്ന് ആരോപണം ഉയരുന്നതിനിടെയാണ് സർക്കാരിന്റെ ഈ നീക്കം.ഭരണത്തിലെ പോരായ്മകളും പരിചയക്കുറവും പഠനക്ലാസുകളിലൂടെയെങ്കിലും മന്ത്രിമാർ മറിക്കടക്കുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാർ.ഭരണത്തിലേറിയ നാൾ മുതൽ നിരന്തരമായി നിരവധി വിവാദങ്ങളിലൂടെയാണ് സർക്കാർ കടന്ന് പോവുന്നത്.എന്നാൽ ഉയർന്ന് വരുന്ന ആരോപണങ്ങൾക്കും സംസ്ഥാനം കടന്ന് പോകുന്ന ദുരവസ്ഥയ്‌ക്കും പഠനക്ലാസുകൊണ്ടെന്നും പരിഹാരമാവില്ലെന്നാണ് ജനസംസാരം.
Tags