ഇതിഹാസ ഫുട്ബോൾ താരം പെലെ വീണ്ടും ആശുപത്രിയിൽ. ആസിഡ് റിഫ്ലക്സ് കാരണം താരത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബ്രസീൽ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഈ മാസം ആദ്യം ശസ്ത്രക്രിയക്കായി പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. (pele hospital again brazil)
വൻകുടലിലെ മുഴ നീക്കം ചെയ്യാനായാണ് ഈ മാസാദ്യം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. തൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു എന്നും ഇപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും പെലെ തന്നെ അറിയിച്ചു. എന്നാൽ, ഇപ്പോൾ വീണ്ടും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രായമായതിനാൽ മികച്ച ശുശ്രൂധ നൽകണമെന്നതിനാലാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് 31നാണ് 80കാരനായ പെലെയെ സാവോപോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പരിശോധനയില്‍ വന്‍കുടലില്‍ ട്യൂമര്‍ കണ്ടെത്തുകയായിരുന്നു. ശേഷം ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ പിതാവിന്റെ ആരോഗ്യം മെച്ചപ്പെട്ടെന്നും അദ്ദേഹം ഉടന്‍ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിവരുമെന്നും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നെന്നും പെലെയുടെ മൂത്ത മകള്‍ കെലി നാസിമെന്റോ സമൂഹമാധ്യമത്തില്‍ കുറിച്ചു.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും താൻ സുഖമായിരിക്കുന്നതായും പെലെ സാമൂഹിക മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചു. നിങ്ങളോടൊപ്പം ഒരുപാട് വിജയങ്ങൾ ഞാൻ ആഘോഷിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഞാനിതാ പുതിയൊരു പരീക്ഷണ സന്ധിയിലാണ്. മുഖത്തൊരു പുഞ്ചിരിയോടെയാണ് ഞാനിതിനെ നേരിടുന്നത്. പ്രിയപ്പെട്ട സുഹൃത്തുക്കളും കുടുബാംഗങ്ങളും സ്‌നേഹവുമായി എന്റെ ചുറ്റുമുണ്ട് എന്നത് വലിയ ശുഭാപ്തിവിശ്വാസം നൽകുന്നു’- പെലെ ട്വിറ്ററിൽ കുറിച്ചു.
ബ്രസീലിന്റെ എക്കാലത്തേയും വലിയ ഫുട്ബോള്‍ ഇതിഹാസമാണ് പെലെ. ബ്രസീലിനായി മൂന്ന് ലോകകപ്പ് നേടിയ പെലെ ലോക ഫുട്ബോളില്‍ ഈ നേട്ടം കരസ്ഥമാക്കിയ ഏക കളിക്കാരനാണ്