രാജ്യസഭ തെരഞ്ഞെടുപ്പ് ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഡി.എം.കെ

ചെന്നൈ: രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ഡി.എം.കെ. ഒഴിവുള്ള രണ്ട് രാജ്യസഭ സീറ്റിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപ്പിച്ചത്. ഓക്ടോബർ 4 നാണ് ഉപതിരഞ്ഞെടുപ്പ്.

ഡി.എം.കെ. സംസ്ഥാന മെഡിക്കൽ വിങ്ങ് സെക്രട്ടറിയും ഡി.എം.കെ വക്താവുമായ ഡോ. കനിമൊഴി എൻ.വി.എൻ സോമു, നാമക്കൽ ഡി.എം.കെ ജില്ലാ സെക്രട്ടറി കെ.ആർ.എൻ രാജേഷ് കുമാർ എന്നിവരെയാണ് പാർട്ടി മത്സരിക്കാൻ നിയോഗിച്ചിട്ടുള്ളത്. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്.

എ.ഐ.എ.ഡി.എം.കെ എം.പിമാരായ കെ.പി. മുനുസ്വാമി, ആർ വൈത്തിലിഗം എന്നിവർ രാജിവെച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ മെയ് 7നാണ് ഇരുവരും രാജിവെച്ചത്.

വൈത്തിലിംഗത്തിന്റെ കാലാവധി 2022 ജൂൺ 29 നും മുനുസ്വാമിയുടെ കാലാവധി 2026 ഏപ്രിൽ 2 നുമാണ് അവസാനിക്കാനിരുന്നത്.
Tags