ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ രണ്ട് എംബിബിഎസ് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു, തിരച്ചിൽ തുടരുന്നു

പാലക്കാട്: ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ രണ്ട് എംബിബിഎസ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ടു. ആലപ്പുഴ സ്വദേശി ഗൗതം, ചേലക്കര സ്വദേശി മാത്യു എന്നിവരാണ് ഭാരതപ്പുഴയിലെ മായന്നൂർ തടയണയ്ക്ക് സമീപം അപകടത്തിൽ പെട്ടത്. ഇവർക്കായി പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. വാണിയങ്കുളം പികെ ദാസ് മെഡിക്കൽ കോളേജിൽ നാലാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് ഇരുവരും. ഇവരടക്കം ഏഴ് പേരുടെ സംഘമാണ് തടയണക്ക് സമീപമെത്തിയത്. മാത്യുവാണ് ആദ്യം ഒഴുക്കിൽപെട്ടത്. മാത്യുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗൗതവും ഒഴുക്കിൽ അപകടത്തിൽപെട്ടു. 
Tags