സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ സുപ്രധാനയോഗം നാളെ; സർക്കാർ പ്രവർത്തനങ്ങളുടെ അവലോകനം മുഖ്യ അജണ്ടയാകും

ന്യൂഡൽഹി: സർക്കാർ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ വിവിധ മന്ത്രായലങ്ങളിലെ സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൂടിക്കാഴ്ച നടത്തും. വൈകിട്ട് 4.30ന് നടക്കുന്ന യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി പ്രമോദ് കുമാർ മിശ്ര, കാബിനറ്റ് സെക്രട്ടറി രീജീവ് ഗൗബ എന്നിവർ പങ്കെടുക്കും.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരുമായി പ്രധാനമന്ത്രി ‘ചിന്തൻ ശിവിർ’ നടത്തിയിരുന്നു. 14ന് നടന്ന യോഗത്തിൽ ലാളിത്യത്തെ ജീവിതരീതിയാക്കി മാറ്റണമെന്ന് മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. സഹപ്രവർത്തകരുടെ മികച്ച പ്രവൃത്തികളിൽ നിന്നും പാഠമുൾക്കൊള്ളണം. പങ്കുവെക്കലുകൾ പ്രധാനപ്പെട്ടതാണെന്നും യോഗത്തിൽ മോദി ഓർമിപ്പിച്ചു. ഇനി നാല് ചിന്തൻ ശിവിർ യോഗങ്ങൾ കൂടി നടക്കുമെന്നാണ് വിവരം

Tags