സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പതിനേഴ് പേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണോ ജോര്‍ജ് അറിയിച്ചു.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉണ്ടായിരുന്ന പതിനേഴ് പേരുടെ സാമ്പിള്‍ പരിശോധനാഫലമാണ് പുറത്തുവന്നത്. ഇതില്‍ അഞ്ച് പേരുടെ സാമ്പിള്‍ എന്‍ഐവി പൂനെയിലും ബാക്കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ ഇതുവരെ പരിശോധിച്ച 140 പേരുടെ സാമ്പിളുകള്‍ നെഗറ്റീവായി.