ആലുവയിൽ ട്രെയിൻ ഇടിച്ച് അമ്മയും മകളും മരിച്ചു

കൊച്ചി : ട്രെയിൻ ഇടിച്ച് അമ്മയും മകളും മരിച്ചു. എറണാകുളം പുളിഞ്ചുവട് റെയിൽവേ പാളത്തിലാണ് അപകടം നടന്നത്. ആലുവ പട്ടാടുപാടം കോച്ചാപ്പിള്ളി വീട്ടിൽ ഫിലോമിന(60), മകൾ അഭയ(32) എന്നിവരാണ് മരിച്ചത്.

പുളിഞ്ചുവട് റെയിൽവേ ലൈനിൽ വെച്ച് രപ്തി സാഗർ എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്. റെയിൽവേ പാളം മുറിച്ച് കടന്നപ്പോൾ ട്രെയിൻ ഇടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Tags