സംസ്ഥാനത്തെ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. പ്ലസ് വൺ മോഡൽ പരീക്ഷകൾ നടക്കാനിരിക്കുകയാണ്. ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനാൽ അധ്യാപകരുടെ സാന്നിധ്യം അനിവാര്യമാണെന്നും അതിനാൽ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കനാമെന്നും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു.
ഓൺലൈൻ ക്ലാസും കൊവിഡ് ഡ്യൂട്ടിയും അധ്യാപകരെ സമ്മർദ്ദത്തിലാക്കുന്നു. പഞ്ചായത്ത് ഹെൽപ് ഡെസ്കുകളിലും ഹെൽത്ത് സെന്‍ററുകളിലും ജാഗ്രതാ സമിതികളിലും കൊവിഡ് ഡ്യൂട്ടി ലഭിച്ച അധ്യാപകരാണ് ഓൺലൈൻ ക്ലാസും അതിന്‍റെ തുടർ പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടുന്നത്.
കൊവിഡ് പ്രതിസന്ധികൾക്കിടയിൽ മുന്നണിപ്പോരാളികളെ സഹായിക്കാനും സമൂഹത്തോടുള്ള കടമ നിർവഹിക്കാനും സന്നദ്ധരാണെന്ന് അധ്യാപകർ പറയുമ്പോഴും ഔദ്യോഗിക ചുമതലകൾ കൃത്യമായി നിർവഹിക്കുവാൻ അധിക സമയം കണ്ടെത്തേണ്ടി വരുന്നു.