ആലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചേർത്തല 33-)0 വാർഡ് സൗത്ത് ബ്രാഞ്ച് സെക്രട്ടറി സുഖലാലാണ് പിടിയിലായത്.
പെൺകുട്ടിയുടെ വീടുമായുള്ള അടുപ്പം മുതലെടുത്താണ് സുഖലാൽ പീഡനം നടത്തിയത് . പെൺകുട്ടി കൂട്ടുകാരിയോട് വിവരം പങ്കുവച്ചതിനെ തുടർന്നാണ് പീഡനം പുറത്തറിഞ്ഞത്. മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അറസ്റ്റിലായതിനു പിന്നാലെ സുഖലാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം വെസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി പി.എസ്. ഗോപി അറിയിച്ചു.