മലപ്പുറത്ത് വൻകഞ്ചാവ് വേട്ട; രണ്ടര കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി

മലപ്പുറം പൂക്കോട്ടുംപാടം കൂറ്റംമ്പാറയിൽ 182 കിലോ കഞ്ചാവടക്കം രണ്ടര കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി. ഹാഷിഷ് ഒായിലടക്കം കൊണ്ടുവരാന്‍ ഉപയോഗിച്ച കാറും എക്സൈസ് സംഘം പിടികൂടി.

പൂക്കോട്ടുംപാടംകുറ്റമ്പാറ പരതകുന്നിൽ ആമ്പുക്കാടൻ സുഹൈലിന്‍റെ കാട് മൂടി കിടക്കുന്ന പറമ്പിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് പുലർച്ചെ ആറിന് എക്സൈസ്സംഘം പിടികൂടിയത്. കഞ്ചാവ് സൂക്ഷിച്ചിരുന്ന കൂറ്റംമ്പാറ സ്വദേശികളായ കളത്തിൽ അഷ്റഫ്, ഓടക്കൽ അലി ,കല്ലിടുമ്പിൽ ജംഷാദ്, വടക്കുംപാടം ഹമീദ് എന്നിവരെ എക്സൈസ് സംഘം പിടികൂടി. രണ്ട് പ്രതികൾ ഓടി രക്ഷപെട്ടു. വിഷ്ണു, സൽമാൻ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. ലഹരി സംഘത്തിലെ മുഖ്യ സൂത്രധാരന്‍ കാളികാവ് സ്വദേശിക്കായി അന്വേഷണം ആരംഭിച്ചു.


കഞ്ചാവ്ചെറുപ്ലാസ്റ്റിക് പാക്കറ്റുകളിലായി ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. ആഢംബര കാറിൽ സൂക്ഷിച്ച ഒരു ലിറ്റര്‍ ഹഷീഷ് ഓയിലും പിടികൂടിയിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ നിന്നാണ് കഞ്ചാവും, ഹാഷിഷ് ഓയിലും കൊണ്ടുവന്നതെന്ന് പ്രതികൾ എക്സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. ഹാഷിഷ് ഓയിൽ 10 മില്ലിക്ക് 3000 രൂപ പ്രകാരമാണ് വിൽപ്പന നടത്തുന്നക്. ലീറ്ററിന് 75000 രൂപ പ്രകാരമാണ് ഹാഷിഷ് ഓയിൽ മൊത്ത വില്‍പന നടത്തുന്ന. വിൽക്കുന്നതെന്നും, കഞ്ചാവിന്‍റെ 10 ഗ്രാംപാക്കറ്റിന് 500 രൂപയാണ് വിലയെന്നും പ്രതികൾ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
Tags