ഒമാന്‍ സുല്‍ത്താന്റെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് രാഷ്‍ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദേശം

മസ്‍കത്ത്: ഒമാന്‍ സുല്‍ത്താന്റെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് സന്ദേശമയച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ മാസം ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് രാഷ്‍ട്രപതിക്ക് സന്ദേശം അറിയിച്ചിരുന്നത്.

ഒമാന്‍ ഭരണാധികാരിക്ക് എല്ലാവിധ ആശംസകളും അറിയിച്ച രാഷ്‍ട്രപതി, സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും ഒമാനും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള തന്റെ താത്പര്യവും അറിയിച്ചതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഒപ്പം ഒമാന്‍ ഭരണാധികാരിക്ക് ആരോഗ്യവും സന്തോഷവും നേരുകയും ചെയ്‍തു.
Tags