കോഴിക്കോട്ടെ മാവോയിസ്റ്റ് സാന്നിധ്യം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട്ടെ മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് അന്വേഷണം ഊർജിതമാക്കി പൊലീസ്. പെരുവണ്ണാമൂഴിയിൽ മാവോയിസ്റ്റുകളെത്തിയ എസ്റ്റേറ്റിലെ മാനേജരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസമാണ് മൂന്ന് സ്ത്രീകൾ ഉൾപ്പെട്ട മാവോയിസ്റ്റ് സംഘം പെരുവണ്ണാമൂഴിയിലെത്തിയത്.പേരാമ്പ്ര പ്ലാറ്റേഷൻ എസ്റ്റേറ്റിൽ നോട്ടിസ് പതിച്ചാണ് മൂവരും മടങ്ങിയത്.

എസ്റ്റേറ്റ് മതിലിലും ബസ്റ്റോപ്പിലും പോസ്റ്ററൊട്ടിച്ച സംഘം ലഘുലേഖകളും വിതരണം ചെയ്തതായി നാട്ടുകാർ പറഞ്ഞു. പ്ലാന്റേഷന്റ മറവില്‍ തോട്ടത്തെ ഖനനത്തിനും ടൂറിസത്തിനും വിട്ടുകൊടുക്കരുത്, പ്ലാന്റേഷന്‍ ഭൂമി തൊഴിലാളികളെ തെരുവിലെറിയാന്‍ കോടികള്‍ കോഴവാങ്ങിയ കരിങ്കാലികളെ തിരിച്ചറിയുക തുടങ്ങിയവയാണ് മാവോയിസ്റ്റിന്‍റെ പേരിലുള്ള പോസ്റ്ററിലുള്ളത്. തണ്ടർബോൾട്ടും പൊലീസും സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു.
Tags