മുംബൈ: നടൻ സിദ്ധാർത്ഥ് ശുക്ല(40) അന്തരിച്ചു. മുംബൈയിലെ വസതിയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട സിദ്ധാർത്ഥിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. സിദ്ധാർത്ഥിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
മോഡലിങ്ങിലൂടെയാണ് സിദ്ധാർത്ഥ് അഭിനയ രംഗത്തേക്ക് കടക്കുന്നത്. നിരവധി ടെലിവിഷൻ ഷോകളിൽ മത്സരാർത്ഥിയായും അവതാരകനായും എത്തി. ബിഗ് ബോസ് 13-ലെ വിജയിയായിരുന്നു. ബിസിനസ് ഇൻ റിതു ബാസാർ, ഹംപ്റ്റി ശർമ്മ ഹി ദുൽഹനിയ തുടങ്ങിയ സിനിമകളുടെ ഭാഗമായി. ഏക്താ കപൂറിന്റെ ജനപ്രിയ ഷോയായ ‘ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ 3’ എന്ന വെബ് സീരിസിൽ അഭിനയിച്ച് വരികയായിരുന്നു.
അശോക് ശുക്ല, റിതേഷ് ശുക്ല എന്നിവരാണ് മാതാപിതാക്കൾ. രണ്ട് സഹോദരിമാരുണ്ട്.