കോട്ടയത്ത്‌ ഫ്രിഡ്ജിനു പിന്നിൽ ഒളിച്ചിരിക്കുന്നതിനിടെ ഷോക്കേറ്റു; ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം : വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഷോക്കേറ്റ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കുറവിലങ്ങാട് വെമ്പള്ളിക്കു സമീപം കദളിക്കാട്ടിൽ അലൻ ശ്രുതി ദമ്പതികളുടെ മകളായ റൂത്ത് മറിയമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.


 
സമീപത്തെ വീട്ടിലെ കുട്ടികളുമായി ഒളിച്ചു കളിക്കുന്നതിനിടെയാണ് കുട്ടിയ്‌ക്ക് ഷോക്കേറ്റത്. ഫ്രിഡ്ജിന്റെ പുറകിൽ ഒളിച്ചിക്കുന്നതിനിടെയായിരുന്നു അപകടം.

കുഞ്ഞിന്റെ അമ്മൂമ്മയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനായി കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Tags