വീണ്ടും ആശ്വാസ വാർത്ത; 16 പേർക്ക് കൂടി നിപ നെ​ഗറ്റീവ്

നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 16 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്. ഇതോടെ 46 പേരുടെ ഫലമാണ് ഇതുവരെ നം​ഗറ്റീവായത്.

265 പേരാണഅ സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 12 പേർ രോ​ഗലക്ഷണമുള്ളവരാണ്.
4995 വീടുകളിൽ സർവേ നടത്തി. 27536 ആളുകളിൽ നിന്ന് വിവരശേഖരണം നടത്തി.


നിപ പശ്ചാത്തലത്തിൽ പഴങ്ങൾ നന്നായി കഴുകി വൃത്തിയാക്കി കഴിക്കാമെന്ന് ആരോ​ഗ്യ മന്ത്രി പറഞ്ഞു. എന്നാൽ വവ്വാൽ, പക്ഷികൾ കടിച്ച പഴങ്ങൾ കഴിക്കരുതെന്ന് ചൂണ്ടിക്കാട്ടി. പ്രദേശത്തെ വവ്വാലുകളെ പരിശോധിക്കാൻ പുണെയിലെ സംഘം നാളെ എത്തും. ഭോപ്പാൽ എൻവിഎൽ ടീം തലവൻ എത്തിയിട്ടുണ്ട്.

അതേസമയം, കണ്ടെയ്ൻമെന്റ് സോൺ ഒഴികെ ഉളള കോഴിക്കോട് താലൂക്കിലെ സ്ഥലങ്ങളിൽ നാളെ മുതൽ കൊവിഡ് വാക്സിനേഷൻ പുനരാരംഭിക്കും.
44 പേർക്ക് പനി ലക്ഷണമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സമ്പർക്ക പട്ടികയിലുള്ള 265 പേരേയും ദിവസം മൂന്ന് തവണ ഫോൺ വഴി ബന്ധപ്പെടുന്നുണ്ടെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു.


Tags