തിരുവനന്തപുരം: സേവാഭാരതി സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് സെപ്റ്റംബര്‍ 19നു ഓണ്‍ലൈന്‍ ആയി നടക്കുന്ന സമ്മേളനത്തിന്റെ പോസ്റ്റര്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍.എസ്.എസ് മുന്‍ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്‍, കവയത്രി സുഗതകുമാരി ടീച്ചറുടെ മകള്‍ ലക്ഷ്മിദേവി എന്നിവര്‍ക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്. സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. രഞ്ജിത്ത് ഹരിയുടെ അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, മീനാക്ഷി ലേഖി തുടങ്ങിയവര്‍ വിശിഷ്ടാത്ഥികളായി പങ്കെടുക്കന്ന സമ്മേളനത്തില്‍ സേവാഭാരതിയുടെ ദേശീയ ഭാരവാഹികള്‍ യോഗത്തില്‍ സന്നിഹതരായിരിക്കും. സേവാഭാരതിയുടെ ആയിരം സമിതികളില്‍ നിന്നായി 4200 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. സമാജത്തിലെ സാമൂഹ്യ സേവാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തകരും പ്രത്യേക ക്ഷണിതാക്കളായി യോഗത്തില്‍ പങ്കെടുക്കും.