ഉപാകർമ്മം ആവണി അവിട്ടം

ശ്രാവണ മാസത്തിലെ തിരുവോണം നാൾ. ഹിന്ദു ആചാര പ്രകാരം പ്രാധാന്യം അർഹിക്കുന്നു. ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുന്പ് വരുന്ന പൗർണ്ണമി നാളാണ്. (ആവണി അവിട്ടം. ) വീട്ടികളിൽ അരിപ്പൊടി കൊണ്ട് കോലംവരച്ച് അലംങ്കരിക്കുന്നു. മഹാരാഷ്ട്രയിൽ ഇത് നാർള്ളി പൂർണ്ണിമ എന്ന പേരിലാണ് ആഘോഷിക്കുക തെക്കേ ഇന്ത്യയിലാണ് ആവണി അവിട്ടം എന്നപേരിൽ അഘോഷം നടക്കാറുള്ളത്. പ്രത്യേകിച്ച് ബ്രാഹ്മണർ ഇത് ആഘോഷിക്കുന്നു. ആവണി അവിട്ടത്തിനൊരു രക്ഷാ സങ്കൽപം ഉള്ളതുകൊണ്ടാവാം ഇതേ ദിവസം ദേശ വ്യാപകമായി രക്ഷാ ബന്ധൻ ഉത്സവമായി ആഘോഷിക്കുന്നത്. ഇതേ ദിനത്തിലായിരുന്നു ദേവഗുരുബൃഹ്സപ്തി ദേവന്ദ്രന് വിജയത്തിനായി രക്ഷാസൂത്രംബന്ധിച്ചത് അതിനെ അനുസ്മരിച്ചാക്കാം ഈ ചടങ്ങ് ബ്രാഹ്മണർ അന്ന് പൂണൂൽ മാറ്റി പുതിയ പൂണൂൽ ധരിക്കുകയും പൂർവ ഋഷിമാരെ സ്മരിച്ച് അർഘ്യം തർപ്പണം നൽക്കുന്നു. ഉപാകർമ്മം എന്നാണ് ഈ ദിവസത്തെ ആചാരണത്തിന്റെ പേർ. ഈ ദിവസം വേദോച്ചാരണവും മന്ത്രോച്ചാരണവും നടത്തുന്നത് വളരെ ശുഭകരമായാണ് കണക്കാക്കുന്നത്. ബ്രാഹ്മണ യുവാക്കൾ ഗുരുഗൃഹത്തിൽ സുഫലധാന്യംപൂർവ്വകം (അരിനാളികേരം)ദക്ഷിണയോടുകൂടി ഗുരുവിന് സമർപ്പിക്കുന്നു .പൂണൂൽ ധരിക്കുന്നതോടെ അയാളുടെ അകക്കണ്ണ് അല്ലെങ്കിൽ വിജ്ഞാനത്തിൻറെ കണ്ണ് തുറന്നു എന്നാണ് സങ്കൽപം. അമൂല്യങ്ങളായ നാലുവേദങ്ങളും മുൻകാലത്ത് ഒന്നായിരുന്നു. അതിനെ നാലായി വിഭജിച്ചത് പരാശര പുത്രനായ കൃഷ്ണ ദ്വൈപായനൻആണ്. ഇക്കാരണത്താലാണ് കൃഷ്ണ ദ്വൈപായനന് വേദവ്യാസൻ എന്ന പേരുസിദ്ധിച്ചത്. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരമാണത്രേ വേദത്തെ നാലാക്കി പകുത്തത്. പിന്നീട് പൈലമഹാമുനി ഋഗ്വേദത്തേയും, വൈശമ്പായനൻ യജുർവേദത്തിനും, സാമവേദത്തിന് ജൈമിനി മഹർഷിയേയും സുമന്തുമുനി അഥർവവേദത്തിൻറെയും സംരക്ഷകരായി വേദവ്യാസൻ നിയമിച്ചു. ഈ മഹത്തായ ഋഷികളുടെ കഠിനപ്രയത്നത്താൽ പരിക്കൊന്നും കൂടാതെ തലമുറകൾകൈമാറി അതുപോലെതന്നെ നിലനിന്നുവരുന്നു. വേദകാലഘട്ടത്തിൽ നിന്നാണ് ഉപനയനാദി കർമ്മങ്ങളെ വിപുലപ്പെടുത്തിയത് എന്നു വിശ്വസിച്ചുവരുന്നു. വേദം സ്വായത്തമാകണമെങ്കിൽ അടിസ്ഥാന തത്ത്വം ഉപനയനം കഴിഞ്ഞ് സന്ധ്യാവന്ദനം ഗായത്രി മുതലായവയെല്ലാം പഠിച്ച് ഉപാസിക്കണം. തുടർന്നാണ് വേദ പണ്ഡിതന്മാരുടെ കീഴിൽ ഗുരുകുല വിദ്യാഭ്യാസം ചെയ്ത് വേദത്തെ കമ്പോടു കമ്പ് ചൊല്ലിപഠിക്കുന്നു. ഓരോ കുലത്തിനും ഇന്ന ഇന്ന വേദം എന്ന് മുൻകാലത്ത് തിരിച്ചിട്ടുണ്ട്. ഗുരുമുഖത്തുനിന്ന് തന്നെ വേദം അഭ്യസിക്കണം. അതിനായി ഗുരുകുല രീതിയിൽ പഠിക്കുകയായിരുന്നു ആദ്യകാലങ്ങളിൽ. ചിലയിടത്ത് വേദ പാഠശാലയും നിലനിന്നു വരുന്നു. ഉച്ചാരണ ശുദ്ധി വരുന്നമുറയ്ക്ക് ഏഴ്, ഒൻപത്, പതിനൊന്ന് എന്നീ വയസ്സുകളിൽ ഉപനയനം നടത്തും. പൂണൂൽ പൊട്ടുമ്പോൾ മാറുമെങ്കിലും ഉപാകർമ്മം എന്ന ആവണി അവിട്ടത്തിന് പഴയ പൂണൂലുമാറ്റി പുതിയവ ധരിക്കുന്നു. വേദങ്ങളുടെ അടിസ്ഥാനത്തിൽ ഇതിന് ചില പ്രാദേശിക മാറ്റം നിലനിൽക്കുന്നുണ്ട്. ഉപാകർമ്മം സാധാരണ അമ്പലങ്ങളിലോ ജലാശയ സാന്നിദ്ധ്യമുള്ളിടത്തോ ആണ് പതിവ്. മുഖ്യപുരോഹിതൻറെ നേതൃത്വത്തിൽ പ്രധാന വേദ ഭാഗങ്ങൾ ചൊല്ലി കർമ്മങ്ങൾക്ക് തുടക്കം കുറിക്കും. ഋഗ്വേദികൾ ഋഗ്വേദ അദ്ധ്യയനം യോഗ്യത നേടുവാനാണ് ഈ കർമ്മം അനുഷ്ടിക്കുന്നത് ഋഗ്വേദത്തിനു 10മണ്ഡലങ്ങളും 8 അഷ്ടകങ്ങളും അടങ്ങിയതാണ് അതിലെ ആദ്യാത്തെ ഉരു ജപിച്ച് എല്ലാം കൂടി 18 ആഹൂതി "ദധിസക്തു" (ഗോതബ്പ്പൊടി തൈര് മിശ്രിതം) ഹോമത്തിൽ സമർപ്പിക്കുന്നു. ഋക്സംഹിതാ ഹവനത്തിന്റെ ലഘുരൂപത്തിലാണ് ഈ ഹവനവും വേദശാഖകളുടേ സബ്രാദായമനുസരിച്ച് അല്പംവ്യത്യാസങ്ങൾ ഉണ്ട്. ദധിസക്തു പരമശ്രേയത്തിനായി സേവിച്ച് പഴയപൂണൂൽമാറ്റിപുതിയപൂണൂൽ ധരിക്കുന്നു ശേഷംവേദങ്ങളും വേദാംഗങ്ങളുംചോല്ലുന്നു എന്ന സങ്കല്പപത്തിൽ ബ്രപ്മയജ്ഞം ചെയ്യുന്നു. ഋക്ദേവതകൾക്കും ഋഷിക്കൾക്കും നന്ദിപ്രകടിപ്പിച്ച് തർപ്പണം ചെയ്തു ആചരിക്കുന്നതാണ് ഉപാകർമ്മം. തുടർന്ന് ബ്രഹ്മയജ്ഞവും ഗായത്രി മന്ത്രവും എല്ലാവരും ചേർന്ന് ഉരുവിടുന്നു. അതിനുശേഷമാണ് ദേവ ഋഷികൾക്ക് ബലിതർപ്പണചടങ്ങ് സമസ്ത ലോകങ്ങളിലും നന്മപുലർന്നുകാണുവാൻവേണ്ടിയാണ് ഗായത്രീ ജപം. ഉപാകർമ്മത്തിനു പിറ്റേന്ന് ഉദയത്തിന് മുൻപായി ആയിരത്തെട്ട് ഗായത്രി ജപിക്കുക(സഹസ്രാവർത്തി) എന്നത് വളരെയേറെ പ്രാധാന്യ മർഹിക്കുന്നു. ലോകത്ത് സമാധാനം നിനിൽക്കുവാൻ ജപിക്കുന്ന ഗായത്രിക്ക് വളരെ വലിയ അർത്ഥ തലങ്ങൾ ഉണ്ട്. പരുത്തിനൂൽ കൊണ്ടു നിർമ്മിക്കുന്ന പൂണൂൽ ബ്രഹ്മചാരികൾക്ക് മൂന്നിഴയുള്ള ഒരു പൂണൂലും അരയിൽ മേഘലയായി മൗഞ്ചി(ദർഭചരട് )അണിയുന്നു . വിവാഹം കഴിഞ്ഞവർക്ക് മൂന്നിഴവീതമുള്ള രണ്ടു പൂണൂലും അതാണ് സാധാരണ യായി ഇടുന്നത് .കുട്ടികൾക്ക് പരുത്തി നൂലിൽ ഇരട്ടി മധുരംകെട്ടി മാലാ പോലെയാക്കി അറിയുന്നതിന് നൽക്കാറുണ്ട് #തിസ്തീ എന്നാണ് ഇതിനെ പറയുന്നത്. ഉപാകർമ്മാനന്തരം വീട്ടിലെത്തുന്നവരെ സുമംഗലികളായിട്ടുള്ള സ്ത്രീകൾ ആരതിയുഴിഞ്ഞ് വരവേൽക്കുന്നു. ശേഷം വീട്ടിൽ തന്നെ പരബരാഗതവിഭവങ്ങളോടുകൂടി സദ്യയുണ്ണലുമായി ആ ദിവസം ആചരിക്കുന്നു.   
Tags