ഇന്ന് ശ്രീനാരായണ ഗുരുദേവ ജയന്തി; കേരളം ആഘോഷിക്കുന്നത് ആചാര്യന്റെ 167-ാം ജന്മദിനം

കൊച്ചി: സാമൂഹ്യനവോത്ഥാനത്തിന്റെ ദീപപ്രഭ ചൊരിഞ്ഞ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷവുമായി കേരളം. ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ജനിച്ച ഗുരുദേവന്റെ 167-ാം ജയന്തി ആഘോഷമാണ് ഇന്ന് നടക്കുന്നത്. ആശ്രമ ജീവിതത്തിനപ്പുറം സ്വന്തം സമുദായത്തിനെ സമുദ്ധരിക്കാനും ഹൈന്ദവസമൂഹത്തെ ശക്തിപ്പെടുത്താനുമാണ് ഗുരുദേവൻ ശ്രമിച്ചത്. കേരളത്തിലെ ഗുരുദേവന്റെ മഹത്വം സ്വയം ബോദ്ധ്യപ്പെട്ട വിവേകാന്ദ സ്വാമിയുടെ മാർഗ്ഗദർശനം കേരള സാമൂഹ്യപരിഷ്‌ക്കരണ പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജം നൽകി. ഔദ്യോഗികമായ ചതയ ദിനാഘോഷം വർക്കല ശിവഗിരി മഠത്തിൽ പതാക ഉയർത്തു ന്നതോടെ ആരംഭിച്ചു. ശിവഗിരി മഠാധിപതി സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തി. കൊറോണ മാനദണ്ഡം പാലിച്ച് പരിമിതമായിട്ടാണ് ഇത്തവണയും മഠത്തിലെ പരിപാടികൾ നടക്കുന്നത്. പ്രാർത്ഥനകളും പൂജകളും അതിരാവിലെ ആരംഭിച്ചു. സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും മഠം അധികൃതർ അറിയിച്ചു. ചെമ്പഴന്തി ഗുരുവിന്റെ ജന്മഗൃഹത്തിലും പ്രാർത്ഥനാ ചടങ്ങുകൾ ആരംഭിച്ചു. സമീപവാസികളും എസ്.എൻ.ഡി.പി പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ചാലക ശക്തിയായിരുന്ന സ്വാമി പ്രകാശനാന്ദ സമാധിയായ ശേഷം നടക്കുന്ന ആദ്യ ചതയ ദിനാഘോഷമാണ് നടക്കുന്നത്.
Tags