ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കാൻ നോഡൽ ഏജൻസിയായി കെഎസ്ഐഡിസി യെ നിയോഗിക്കാൻ തീരുമാനം

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കാൻ നോഡൽ ഏജൻസിയായി കെഎസ്ഐഡിസി യെ നിയോഗിക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കിന്‍ഫ്രയെ നിയമിക്കാനുള്ള തീരുമാനം മാറ്റി. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ അക്കാഡമിക് ക്യാമ്പ്‌സ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ വില്ലേജില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ എസ്റ്റാബ്ലിഷ്മെന്‍റ് ചാര്‍ജ് ഇനത്തിലുള്ള തുക ഇളവ് ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Tags