മുസ്ലീങ്ങൾക്ക് മുഹറം ദുരന്ത സ്മരണയുടെ നാളാണ്; ആരെ പ്രീണിപ്പിക്കാനാണ് സർക്കാർ ശ്രമം;ഓണം-മുഹറം ചന്തയിൽ വിമർശനവുമായി പി കെ കൃഷ്ണദാസ്

തിരുവനന്തപുരം : എല്ലാവർഷവും ഓണക്കാലത്ത് സർക്കാർ സംഘടിപ്പിക്കുന്ന ഓണച്ചന്തയ്‌ക്ക് ഇക്കുറി ഓണം- മുഹറം എന്ന പേര് നൽകിയതിനെ വിമർശിച്ച് ബിജെപി നോതാവ് പി.കെ കൃഷ്ണദാസ്. ആരെ പ്രീണിപ്പിക്കാനാണ് ഇതെന്ന് അദ്ദേഹം ചോദിച്ചു. ഓണച്ചന്തയിൽ നിന്നും മുഹറം എന്നത് സർക്കാർ എടുത്തു കളയണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം. മുഖ്യമന്ത്രി നിങ്ങൾക്ക് വലിയ ഭയമാണ്. ഓണത്തിനൊപ്പം മുഹറം കൂടി ചേർത്തു പറയുന്നത് ആരെ പ്രീണിപ്പിക്കാനാണ്. ഓണം മലയാളിയുടെ ദേശീയോത്സവമാണ്. ഓണത്തിനൊപ്പം മുഹറം ചേർക്കുന്നത് ഒരു പക്ഷെ ഇസ്ലാമിക വിശ്വാസികൾ പോലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും മുഖ്യമന്ത്രിക്ക് തെറ്റി. മുഹറം മുസ്ലിം ജനതയ്‌ക്ക് ആഘോഷമല്ല ദുരന്ത സ്മരണയുടെ നാളാണ്. ഓണം ദേശീയോത്സവമെന്ന് പറയാനുള്ള ചങ്കുറപ്പും പിണറായിക്ക് നഷ്ടപ്പെട്ടുമോ..? അതോ പുത്ര വാത്സല്യം കൊണ്ട് അന്ധനായ ധൃതരാഷ്‌ട്രരെ പോലെ പ്രീണന രാഷ്‌ട്രീയം മുഖ്യനെ അന്ധനാക്കിയോ..? എന്നും കൃഷ്ണദാസ് ചോദിച്ചു.
Tags