വളർത്താൻ നിവൃത്തിയില്ലെന്ന് പറഞ്ഞ് അമ്മ കുഞ്ഞിനെ കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് വലിച്ചെറിഞ്ഞു
August 07, 2021
കൊച്ചി : വളർത്താൻ നിവൃത്തിയില്ലെന്ന് പറഞ്ഞ് അമ്മ കുഞ്ഞിനെ കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് വലിച്ചെറിഞ്ഞു. മഴുവന്നൂർ തട്ടാംമുകളിലാണ് സംഭവം. കുട്ടിയെ എറിയുന്നത് കണ്ട നാട്ടുകാർ നടത്തിയ സമയോചിതമായ ഇടപെടലിനെ തുടർന്ന് കുട്ടി രക്ഷപെട്ടു.
പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. ശനിയാഴ്ച്ച രാവിലെ 11നായിരുന്നു സംഭവം. ഇവർക്ക് നാല് മക്കളുണ്ടെന്നാണ് വിവരം. കുഞ്ഞിനെ വളർത്താൻ നിവൃത്തിയില്ലെന്നും അതിനാലാണ് ഇങ്ങനെ ചെയ്‌തതെന്നും സ്ത്രീ പറഞ്ഞു. ഇവരെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിനു കൈമാറി.
Tags