കാസറഗോഡ് 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

കാസർകോട് : വിദ്യാനഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നെൽക്കള സ്വദേശി വിഷ്ണു പ്രസാദ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ചിലാണ് സംഭവം. 16കാരിയായ പെൺകുട്ടിയെയാണ് വിഷ്ണു പ്രസാദ് പീഡിപ്പിച്ചത്. പെൺകുട്ടിയെ രഹസ്യമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം പെൺകുട്ടി അമ്മയോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന പൂർത്തിയാക്കുകയും ചെയ്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിഷ്ണുപ്രസാദിനെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കാസർകോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയ വിഷ്ണുപ്രസാദിനെ റിമാൻഡ് ചെയ്തു.
Tags