മന്ത്രിമാരുടെ ഓഫിസുകളിൽ കർശന അച്ചടക്കം, സ്റ്റാഫിനെ നിരീക്ഷിക്കും; മാർഗരേഖ സിപിഐഎം സംസ്ഥാന സമിതിയിൽ
August 16, 2021
സർക്കാർ പ്രവർത്തനത്തിന് സിപിഐഎമ്മിന്റെ മാർഗരേഖ. സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ മാർഗരേഖ സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചു. മന്ത്രിമാരുടെ ഓഫിസുകളിൽ കർശന അച്ചടക്കം വേണമെന്നാണു പ്രധാന നിർദേശം.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്‍റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ നിര്‍ദേശം. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ രേഖ വരും.
പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ പാർട്ടി നിയന്ത്രണം കർശനമാക്കാനും തീരുമാനമുണ്ട്.പേഴ്സണല്‍ സ്റ്റാഫുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും തിരുവനന്തപുരത്ത് തുടരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. യോഗം നാളെയും തുടരും.