കൊവിഡ് വ്യാപനം: കേരളത്തിൽ ആശങ്ക തുടരുന്നതായി ആരോഗ്യമന്ത്രാലയം

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ പകുതിയിലധികം കേസുകളും കേരളത്തിൽ നിന്ന്.മൂപ്പതിനായിരത്തിൽ താഴെയാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് . ദേശീയ നിരക്കിൽ പ്രതിദിന കേസുകൾ കുറയുമ്പോഴും കേരളത്തിൽ മാറ്റം പ്രകടമാകുന്നില്ല. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ 51.51 ശതമാനം കേസുകളും കേരളത്തിലാണ്.ഒരു ലക്ഷത്തിലധികം പേർ ചികിത്സയിൽ ഉളളതും കേരളത്തിൽ മാത്രം.തിരുവനന്തപുരം ,കോട്ടയം ,ആലപ്പുഴ എന്നീ ജില്ലകൾ ഒഴികെ സംസ്ഥാനത്ത് മറ്റെല്ലാ ജില്ലകളിലും രോഗവ്യാപനം രൂക്ഷമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Tags