ലോക്നാഥ് ബെഹ്റയെ കൊച്ചി മെട്രോ എം.ഡിയായി നിയമിച്ചു
August 17, 2021
തിരുവനന്തപുരം: ലോക്നാഥ് ബെഹ്റയെ കൊച്ചി മെട്രോ എം.ഡിയായി നിയമിച്ചു നിയമിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.
2016 ജൂൺ ഒന്നു മുതൽ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റ കഴിഞ്ഞ ജൂണിൽ വിരമിച്ചതാണ്. കൊച്ചി മെട്രോ എം.ഡിയായി നിയമിക്കാൻ ഇന്നു ചേർന്ന മന്ത്രി സഭ തീരുമാനിക്കുകയായിരുന്നു.
1961 ജൂൺ 17ന് ഒഡിഷയിലെ ബെറംപൂരിൽ ജനിച്ച ബെഹ്റ 1985 ബാച്ചിൽ ഇന്ത്യൻ പൊലീസ് സർവിസിൽ കേരള കേഡറിൽ പ്രവേശിച്ചതാണ്. നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ (എൻ.ഐ.എ) അഞ്ചുവർഷവും സി.ബി.ഐയിൽ 11 വർഷവും പ്രവർത്തിച്ചു.
ആലപ്പുഴയിൽ എ.എസ്.പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കൊച്ചി സിറ്റി അസി. കമീഷണർ, കണ്ണൂർ എസ്.പി, കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡൻറ്, കൊച്ചി പൊലീസ് കമീഷണർ, തിരുവനന്തപുരത്ത് നർക്കോട്ടിക് വിഭാഗം എസ്.പി എന്നീ നിലകളിൽ പ്രവർത്തിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ച ശേഷം കേരളത്തിൽ മടങ്ങിയെത്തിയതാണ്.
പരേതരായ അർജുൻ ബെഹ്റ, നിലാന്ദ്രി ബെഹ്റ എന്നിവരാണ് മാതാപിതാക്കൾ. മധുമിത ബെഹ്റ ഭാര്യയും അനിതെജ് നയൻ ഗോപാൽ മകനുമാണ്.
Tags