കോവിഡ് പ്രതിരോധം പാളിയത് മുഖ്യന്റെ പിടിപ്പുകേടുകൊണ്ട്; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

കൊച്ചി: കേരളത്തിൽ കൊവിഡ് പ്രതിരോധം പാളിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ . കൊച്ചിയില്‍ നടന്ന നാഷനല്‍ ഹെല്‍ത് വോളന്റിയേര്‍സിന്റെ സംസ്ഥാനതല ക്യാമ്ബയിന്റെ അധ്യക്ഷ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം ജനങ്ങളുടെ തലയിൽ വെച്ച് കൈകഴുകുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത നാഷനല്‍ ഹെല്‍ത് വോളന്റിയേര്‍സിന്റെ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ വേണ്ടത് കേരളത്തിലാണ്. കോവിഡ് പ്രതിരോധം പൂര്‍ണമായും തകര്‍ന്നത് ഇവിടെയാണ്. പിണറായി സർക്കാരിന്റെ അവകാശവാദങ്ങൾ എല്ലാം വെറും വാചകകസർത്ത് മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെല്ലാം കൊവിഡിനെ പിടിച്ചുകെട്ടിയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. അശാസ്ത്രീയവും അപക്വവുമായ പ്രതിരോധമാണ് സംസ്ഥാനത്തെ തകർത്തത്. വീഴ്ചകളിൽ നിന്നും പാഠം പഠിക്കാതെ അതിനെ ന്യായീകരിക്കുന്നതാണ് സർക്കാരിന്റെ പ്രശ്നം. രാജ്യത്തെ വന്‍ നഗരങ്ങളുമായി ഡെന്‍സിറ്റിയില്‍ കേരളത്തെ താരതമ്യം ചെയ്യാനാകുമോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.
Tags