കൊറോണയുടെ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടി യുപി സർക്കാർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പുതിയ കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്.
August 08, 2021
ല്കനൗ: കൊറോണയുടെ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടി യുപി സർക്കാർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പുതിയ കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ പത്ത് ജില്ലകൾ പൂർണമായും കൊറോണ മുക്തമായിട്ടുണ്ട്. 13 ജില്ലകളിൽ ഒരു പോസിറ്റീവ് രോഗി മാത്രമാണ് ഉള്ളത്. രണ്ടാം തരംഗത്തിന്റെ ആദ്യം കൊറോണ രോഗബാധിതർ ഉത്തർപ്രദേശിൽ കൂടുതലായിരുന്നു. എന്നാൽ ക്രിയാത്മകമായ നിയന്ത്രണ നടപടികൾ സ്വീകരിച്ച് യോഗി സർക്കാരിന്റെ പ്രവർത്തന രീതി വീണ്ടും മാതൃകയാകുയാണ്.
കഴിഞ്ഞ ദിവസം 2.54 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. മരണ നിരക്കിലും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ രണ്ട് മരണങ്ങളാണ് സ്ഥിരീകരിച്ചത്. റായ്ബറേലിയിലും ഗോണ്ടയിലുമാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഓരോ മരണം സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 22,773 ആയി. സംസ്ഥാനത്തെ ആകെ കൊറോണ കേസുകളുടെ എണ്ണം 17,08,716 ആണ്.
സംസ്ഥാനത്ത് ഇതുവരെ രോഗ മുക്തി നേടിയവർ 16,85,357 ആണ്. 98.6 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. 586 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ എല്ലാ മേഖലയേയും ഒരുപോലെ ശ്രദ്ധിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മാതൃകയാകുകയാണ് യുപി മോഡൽ കൊറോണ പ്രതിരോധം.
Tags