സാമ്പത്തിക ബാധ്യത: ഫേസ്ബുക്കില്‍ മരണം കുറിച്ചിട്ട് യുവാവ് ജീവനൊടുക്കി

ഇടുക്കി: ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതയില്‍ മനംനൊന്ത് അടിമാലിയില്‍ യുവാവ് ജീവനൊടുക്കി. ഫേസ്ബുക്കില്‍ ജനന-മരണ ദിവസങ്ങള്‍ കുറിച്ചിട്ടതിന് ശേഷമാണ് യുവാവിന്റെ ആത്മഹത്യ. അടിമാലി സ്വദേശി ദീപുവാണ് (34) തൊടുപുഴയിലെ വാടവീട്ടില്‍ തൂങ്ങിമരിച്ചത്. ദീപു ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം: കരിമണ്ണൂര്‍ ഹൈസ്‌കൂള്‍ ജങ്ഷന് സമീപം ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു ഇയാള്‍. ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്.
Tags