പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് പ്രതികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു
August 09, 2021
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് പ്രതികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. റോയി തോമസ് ഡാനിയൽ, റിനു മറിയം തോമസ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. എൻഫോഴ്സ്മെൻറ് ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിക്ഷേപകരിൽ നിന്നായി 2000 കോടി രൂപയുടെ തട്ടിപ്പ് ആണ് പ്രതികൾ നടത്തിയിരുന്നത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് വഴി സ്വീകരിച്ച നിക്ഷേപം ഉടമകൾ വകമാറ്റിയത് വായ്പയുടെ രൂപത്തിലായിരുന്നു. നിക്ഷേപകരുടെ പണം വിവിധ അക്കൗണ്ടുകളിലേക്ക് നിയമപരമായി മാറ്റിയ ശേഷം അതിൽ നിന്ന് വായ്പയായി പണം വകമാറ്റുകയായിരുന്നു.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമ റോയി ഡാനിയലിന്റെ മക്കൾ റിയയ്ക്കും റിനുവിനും തട്ടിപ്പിൽ മുഖ്യപങ്കുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. റിനു മറിയം തോമസ് കമ്പനി സിഇഒയും റിയ ആൻ തോമസ് ഡയറക്ടർ ബോർഡ് അംഗവുമാണ്
Tags