ഓണത്തിന്റെ മുന്നൊരുക്കമായി വ്യാജ മദ്യവും ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാൻ എക്‌സൈസ് പ്രതിരോധ നടപടികൾ ആരംഭിച്ചു

ഓണത്തിന്റെ മുന്നൊരുക്കമായി വ്യാജ മദ്യവും ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാൻ എക്‌സൈസ് പ്രതിരോധ നടപടികൾ ആരംഭിച്ചു. നഗരത്തിലേക്ക് വീര്യം കൂടിയ മയക്ക് മരുന്ന് കടത്താൻ സാധ്യതയെന്ന് വിലയിരുത്തൽ. പ്രതിരോധ നടപടികൾക്കായി പൊലീസ് ഉൾപ്പെടെ മറ്റ് വകുപ്പുകളുടെ സഹായം തേടി എക്‌സൈസ്. അതിർത്തി മേഖലകളിലും റെയിൽവേ സ്റ്റേഷനുകളിലും തീരദേശ മേഖലകളിലും കർശന പരിശോധന ഉണ്ടാകുമെന്ന് എക്‌സൈസ് അറിയിച്ചു. ലഹരി വേട്ടയ്ക്കായി എക്‌സൈസ് പ്രത്യേക സ്‌ക്വാഡിനെ തയാറാക്കിയിട്ടുണ്ട്. ദേശീയ പാതകളിലും ജില്ലാ അതിർത്തികളിലും എക്‌സൈസിന് പുറമെ പൊലീസ്, റവന്യു, വനം, മോട്ടോർ വാഹന വകുപ്പ് എന്നിവരും പരിശോധന ശക്തമാക്കും. വന മേഖല, ഒറ്റപ്പെട്ട സ്ഥലങ്ങൾ, കെട്ടിടങ്ങൾ, മദ്യശാല പരിസരം എന്നിവിടങ്ങളിലും പരിശോധന നടത്തും.
Tags