ഭാര്യയുടെ വിയോഗം സഹിക്കാനാകാതെ ചിതയിലേക്ക് ചാടിയ ഭർത്താവും ഒടുവിൽ മരണത്തിന് കീഴടങ്ങി

ഭുവനേശ്വർ: ഭാര്യയുടെ വിയോഗം സഹിക്കാനാകാതെ ചിതയിലേക്ക് ചാടിയ ഭർത്താവും ഒടുവിൽ മരണത്തിന് കീഴടങ്ങി. ഒഡീഷയിലെ കാലഹന്ദി സ്വദേശിയായ നിളാമണിയാണ് ഭാര്യ റായ്ബടിയുടെ മരണത്തിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ചത്. ചിതയിലേക്ക് ചാടിയ നിളാമണിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കാലഹന്ദിയിലെ സിയാൽജോദി ഗ്രാമത്തിലാണ് കാഴ്ചക്കാരെ നടുക്കിയ സംഭവമുണ്ടായത്. ഹൃദയാഘാതം മൂലം നിളാമണിയുടെ ഭാര്യ റായ്ബടി സാബർ ചൊവ്വാഴ്ചയാണ് മരിച്ചത്. എന്നാൽ അറുപതുകാരനായ നിളാമണിക്ക് ഭാര്യാവിയോഗം താങ്ങാനായില്ല. നാല് മക്കൾ കൂടിയുള്ള നിളാമണി ഭാര്യയുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ ചിതയിലേക്ക് എടുത്തുച്ചാടി. ആഴമേറിയ പൊള്ളലുകളേറ്റതിനാൽ ചികിത്സയിലിരിക്കെ നിളാമണി മരണത്തിന് കീഴടങ്ങി. ഗ്രാമപഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗം കൂടിയായിരുന്നു നിളാമണി. ഭാര്യ ജീവിച്ചിരിക്കെ ഇരുവരും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നതെന്നും പ്രദേശവാസികൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഒഡീഷ പോലീസ് അറിയിച്ചു.
Tags